കണ്ണൂർ: തലശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് തൂണുകൾ തകർന്ന് വീണു. ഒരു തൂൺ മറിഞ്ഞുവീണതിനെ തുടർന്ന് മറ്റ് മൂന്നെണ്ണവും തകർന്നുവീഴുകയായിരുന്നു. ആളപായമില്ല.
തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകർന്ന് വീണത്. 1182 കോടിയുടെ പദ്ധതിയാണിത്. കണ്ണൂരിൽ നിന്ന് മറ്റു ജില്ലകളിലേക്കുള്ള യാത്രയിൽ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിക്കുന്നത്.
അതേസമയം, നിർമ്മാണത്തിലിരിക്കുന്ന ഒരു തൂണ് ചെരിഞ്ഞ് പോയപ്പോൾ മറ്റു തൂണുകൾ കൂടി വീഴുകയായിരുന്നെന്ന് സ്ഥലം എംഎൽഎ എഎൻ ഷംസീർ പറഞ്ഞു. ലോക്കുകൾ പരസ്പരം ലോക്ക് ചെയ്തിരുന്നില്ലെന്നും അതിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്നും എംഎൽഎ പറഞ്ഞു.
Discussion about this post