തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ടെന്നാണ് സൂചന.
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അല്പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
അതേസമയം വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല.
Discussion about this post