ആലപ്പുഴ; ആലപ്പുഴയില്‍ വയലാറില്‍ കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് അജ്ഞാതര്‍ വീടിന് നേരം കല്ലെറിഞ്ഞത്. രോഗം സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കല്ലേറ് നടത്തിയത്.
വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലന്‍സ് കാത്ത് നില്‍ക്കുന്നതിനിടെയാണ് ആക്രമണം.
ബൈക്കിലെത്തിയ സംഘമാണ് വീടിന് കല്ലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post