കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയില്‍ വര്‍ധനവുണ്ടാകുന്നത്. അതേസമയം, ഡീസല്‍ വില 20 ദിവസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. മൂന്നുദിവസംകൊണ്ട് ഡല്‍ഹിയില്‍ പെട്രോള്‍ വില 45 പൈസകൂടി 81.35 രൂപയായി.
16 പൈസയാണ് ശനിയാഴ്ചയുണ്ടായ വര്‍ധന. ഒരാഴ്ചകൊണ്ടുണ്ടായ വര്‍ധനയാകട്ടെ 91 പൈസയും. മുംബൈയില്‍ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദില്‍ 84.55 രൂപയും ചെന്നൈയില്‍ 84.40 രൂപയും ബെംഗളുരുവില്‍ 83.99 രൂപയും കൊല്‍ക്കത്തയില്‍ 82.87 രൂപയുമാണ് വില.
81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് വില 44.84 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Discussion about this post