കാസര്‍കോട്: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അരൂര്‍ സ്വദേശി പനച്ചിക്കല്‍ വീട്ടില്‍ തങ്കമ്മ (78) ആണ് ആലപ്പുഴയില്‍ മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇവര്‍ക്ക് പ്രമേഹവും മറ്റ് വാര്‍ദ്ധ്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് കരുവമ്പ്രം സ്വദേശി കഞ്ഞിമൊയ്തീന്‍ (65) ആണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. കാസര്‍കോട് തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി വിജയകുമാര്‍ ആണ് മരിച്ച മറ്റൊരാള്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
വടവാതൂര്‍ ചന്ദ്രാലയത്തില്‍ പിഎന്‍ ചന്ദ്രന്, പ്രമാടം സ്വദേശി പുരുഷോത്തമന് എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരിച്ച പുരുഷോത്തമന് ന്യുമോണിയ ബാധിതന് കൂടിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണം മൂന്നായി. കോഴിക്കോട് ആണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം.
Discussion about this post