മാരാരിക്കുളം: ബീഫ് ഫ്രൈയ്ക്ക് പകരം ബീഫ് കറി നല്‍കിയെന്ന് ആരോപിച്ച് വയോധികനായ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു. എസ്എല്‍പുരം ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന് പൊള്ളേത്തൈ നടുമുറിയില് ശ്രീനാഥക്കുറുപ്പി (ഭാസ്കരന്-60)നാണ് യുവാക്കളുടെ ആക്രമണത്താല്‍ ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മൂന്ന് യുവാക്കളാണ് മദ്യലഹരിയില്‍ ഭാസ്കരനെ ആക്രമിച്ചത്. കഴിഞ്ഞയാഴ്ച ബീഫ് റോസ്റ്റ് ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തുവെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടലിന്റെ അടുക്കളയില്‍ കയറിയാണ് ഭാസ്കരനെ ആക്രമിച്ചത്.
തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്കരനെ ആദ്യം മുഹമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് ആലപ്പുഴ വണ്ടാനം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ മാരാരിക്കുളം പോലീസ് കേസെടുത്തു.
Discussion about this post