കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര് കൂടി മരിച്ചു. ആലുവ കുന്നുംപുറം സ്വദേശി അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെയാണ് സൈമണ്‍ മരിച്ചത്.ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവായിരുന്നു.
കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദര്‍ മരിച്ചത്. 73 വയസ്സായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി. ലാബിലേക്കയച്ചു.
ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് മരണങ്ങള് ദിനംപ്രതി ഉയരുകയാണ്. ഇന്നലെ അഞ്ച് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Discussion about this post