ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേയ്ക്ക് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് നടന് ഷെയ്ന് നിഗം. കേരളത്തിന് കറുത്ത വെള്ളിയാഴ്ച്ചയാണ് കടന്ന് പോയത്. 17 പേരുടെ മരണത്തിന് ഇടയാക്കിയ ഇടുക്കി രാജമലയിലെ മണ്ണിടിച്ചില്‍ നടന്ന ദിവസം തന്നെ രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടവും സംഭവിച്ചത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് ഈ ബോധവത്കരണ സന്ദേശം ഒഴിവാണക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അപേക്ഷ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന് രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..’
Discussion about this post