തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. ശ്രീചിത്രയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ വിഭാഗത്തിലെ വാര്‍ഡിലെ രോഗിക്കും രോഗം ബാധിച്ചു.
തിരുവനന്തപുരത്ത് മൂന്ന് പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറല്‍ പോലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും എസ്ഐയും നിരീക്ഷണത്തില്‍ പോയി.
മുന്‍പ് മാല മേഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ 13 ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരില്‍ നടത്തിയ ആന്റീജന്‍ പരിശോധനയിലാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ജനറല്‍ ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു.
Discussion about this post