തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് പുതിയ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആലപ്പുഴയില്‍ മരിച്ച കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 85 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട മറിയാമ്മ ഇന്നലെയാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെട്ടിവിളാകാം സ്വദേശി ബാബു ആണ് രണ്ടാമത്തെയാള്‍. 52 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസും കൊവിഡ് ബാധിച്ചാണ് മരിച്ചത്. 60 വയസ്സായിരുന്നു. കിടപ്പുരോഗിയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുംമുമ്പേയാണ് മരണം സംഭവിച്ചത്.
നേരത്തെ ചങ്ങനാശ്ശേരി ആശുപത്രിയില്‍ വച്ച് മരിച്ച പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്.
മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Discussion about this post