കൊച്ചി: മറ്റൊരു ജീവൻ കൂടി രക്ഷിക്കാനായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ പറന്നുയരുന്നു. എയർ ആംബുലൻസായി വീണ്ടും ഹെലികോപ്റ്റർ ഉപയോഗപ്പെടുത്തുന്നത് കൊച്ചി സ്വദേശിയുടെ ജീവൻ രക്ഷിക്കാനായാണ്.
കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക. കൊട്ടാരക്കര ഏഴുകോൺ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിന്റെ മരണം ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്.
അതേസമയം, പോലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ അവയവ ദാനദൗത്യമാണിത്. എറണാകുളം ലിസി ഹോസ്പിറ്റലിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്.
Discussion about this post