നടി ഷക്കീല നിര്‍മ്മിക്കുന്ന ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രം കാണാന്‍ അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അതേസമയം, സ്ത്രീകള്‍ കാണരുതെന്ന് താരം പ്രത്യേക നിര്‍ദേശം നല്‍കുന്നുണ്ട്. ഒരു തെലുഗു മാധ്യമത്തോടാണ് ഷക്കീലയുടെ പ്രതികരണം. ജൂലൈ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സായ് റാം സദാരി ആണ് സംവിധായകന്. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പമാണ് ഷക്കീല ചിത്രം നിര്‍മിക്കുന്നത്.
ഷക്കീലയുടെ വാക്കുകള്‍;
ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിനു വേണ്ടി മുടക്കി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. കടക്കാര് മൂലമുളള പ്രതിസന്ധി വേറെയും ദയവായി ഈ സിനിമ കാണുക, നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മ്മിക്കാന്‍ ആവില്ല.
രണ്ടു വര്‍ഷത്തോളമായി ലേഡീസ് നോട്ട് അലൗഡിന്റെ ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് പിന്നീട് കാലതാമസമെടുത്തു. എന്നാല്‍ സെന്‍ഷര്‍ഷിപ്പ് കിട്ടിയില്ല. പണം പലിശയ്ക്ക് വാങ്ങിയാണ് സിനിമ പൂര്‍ത്തിയാക്കിയത്.
പിന്നീടാണ് ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണിത്. സ്ത്രീകള്‍ ഇത് ഒരു കാരണവശാലും കാണരുത്. ഈ സിനിമ കണ്ടതിനു ശേഷം നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം.
Discussion about this post