തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം. ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. പ്രദേശത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. കടല്‍ക്ഷോഭത്തില്‍ എറിയാട് ആറാട്ടുവഴി മമ്പഉല്‍ ഉലൂം പള്ളി പൂര്‍ണമായും തകര്‍ന്നു.
എറിയാട് ഒന്നാം വാര്‍ഡിലെ കടപ്പുറത്തും ലൈറ്റ് ഹൗസ് കടപ്പുറത്തും നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. അഴീക്കോട് ലൈറ്റ് ഹൗസ്, ചേരമാന്‍, മണപ്പാട്ടുച്ചാല്, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ ക്ഷേത്രവും വെള്ളം കയറിയ നിലയിലാണ്.
കടലാക്രമണത്തില്‍ അറപ്പത്തോട് ഭാഗത്ത് നിരവധി വീടുകളാണ് താമസയോഗ്യമല്ലാതായിരിക്കുന്നത്. ചിലയിടങ്ങളില്‍ ശക്തമായ തിരമാലയടിച്ച് ജിയോ ബാഗ് കൊണ്ട് നിര്‍മ്മിച്ച തടയണ തകര്‍ന്നിരിക്കുകയാണ്. ഇതിന് മുകളില്‍ കൂടിയാണ് കടല്‍വെള്ളം കരയിലേക്ക് ഒഴുകിയെത്തുന്നത്. കടലാക്രമണത്തില്‍ തീരദേശ റോഡുകളും വെള്ളത്തിലായിരിക്കുകയാണ്.
Discussion about this post