തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് രാജീവ് സദാനന്ദനെ നിയമിച്ചു. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദന്.
കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് ചുമതല. ആരോഗ്യസെക്രട്ടറിയുമായി കൂടിയാലോചിച്ചായിരിക്കും പ്രവര്‍ത്തനം. ടൂറിസം വകുപ്പില്‍നിന്ന് വാഹനം ലഭ്യമാക്കും. മൂന്ന് മാസത്തേക്കായിരിക്കും ഇദ്ദേഹത്തിന്റെ നിയമനം. ശമ്പളം ഉണ്ടാകില്ല.
നിപ രോഗബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് രാജീവ് സദാനന്ദന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥന്റെ സഹായം സര്‍ക്കാര്‍ തേടുന്നത്.
ആര്‍ദ്രം മിഷന്, ഇ-ഹെല്‍ത്ത്, കിരണ്‍ സര്‍വേ, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ പല മികച്ച നയങ്ങള്‍ക്കും പിന്നില്‍ രാജീവ് സദാനനുണ്ടായിരുന്നു.
Discussion about this post