BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, January 16, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്മാർട്ട്‌ഫോണിന് വില പതിനായിരത്തിലേറെ, ഓഫറിൽ വെറും 799; ഓർഡർ നൽകിയ ബി.ടെക്ക്കാരിക്ക് നഷ്ടമായത് അരലക്ഷം! സംഭവം ഗുരുവായൂരിൽ

Anitha by Anitha
July 15, 2020
in Kerala News
0
സ്മാർട്ട്‌ഫോണിന് വില പതിനായിരത്തിലേറെ, ഓഫറിൽ വെറും 799; ഓർഡർ നൽകിയ ബി.ടെക്ക്കാരിക്ക് നഷ്ടമായത് അരലക്ഷം! സംഭവം ഗുരുവായൂരിൽ
23
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂർ: സോഷ്യൽമീഡിയയെ വിശ്വസിച്ച് ഇമെയിൽ, ഫോൺ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ രണ്ടാമതൊന്നു ആലോചിക്കാതെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ ഗുരുവായൂരിലെ വിദ്യാസമ്പന്നയായ യുവതിക്ക് സംഭവിച്ചത് തന്നെ നിങ്ങളേയും തേടിയെത്താൻ അധികം താമസമില്ല. സോഷ്യൽമീഡിയയിൽ കണ്ട വൻവിലക്കിഴിവ് ഓഫർ വിശ്വസിച്ച് അഡ്രസും ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയ പെൺകുട്ടിക്ക് നഷ്ടമായത് അരലക്ഷം രൂപയാണ്. ബി.ടെക്ക് ബിരുദധാരിയായ യുവതിയെയാണ് സൈബർ കള്ളന്മാർ അനായാസം കബളിപ്പിച്ച് പണം തട്ടിയെടുത്തത്.

READ ALSO

anganawadi | Bignewslive

സംസ്ഥാന ബഡ്ജറ്റ്; അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

January 15, 2021
21
mathew naickomparambil | Bignewslive

വാട്‌സ്ആപ്പ് സന്ദേശത്തെ വേണ്ടത്ര മനസിലാക്കിയില്ല; സിസ്റ്റര്‍ അഭയ അപമാനിച്ചുള്ള പരാമര്‍ശത്തില്‍ ഒടുവില്‍ പരസ്യമായി ഫാ. മാത്യു നായ്ക്കാംപറമ്പിലിന്റെ ഖേദപ്രകടനം

January 15, 2021
113

തട്ടിപ്പിനിരയായത് പോലും അറിയാതെ ഈ യുവതി താൻ ഓർഡർ ചെയ്ത ഫോണിനായി കാത്തിരുന്നുവെന്നതും ഓൺലൈൻ തട്ടിപ്പുവീരന്മാരുടെ സാമർഥ്യം വിളിച്ചോതുന്നതാണ്. ഫേസ്ബുക്കിൽ കണ്ട മൊബൈൽ ഫോണിന്റെ ഓഫർ പരസ്യം കണ്ടാണ് ഈ യുവതിയും വീണുപോയത്. 10,000 രൂപയിലധികം വില വരുന്ന സ്മാർട്ട് മൊബൈൽ ഫോൺ 799 രൂപയ്ക്കു കിട്ടുമെന്നും കൊവിഡ് ലോക്ക്ഡൗൺ വിലക്കിഴിവുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു സൈബർ തട്ടിപ്പ്. പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതി നേരെ എത്തിയത് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലാണ്. തുടർന്നു വിലാസവും ഫോൺ നമ്പറും നൽകി ഫോൺ തെരഞ്ഞെടുത്ത് 799 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകി.

പിന്നീട് പുതിയ മൊബൈൽ സ്വന്തം അഡ്രസിൽ ലഭിക്കുമെന്ന് കരുതി കാത്തിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ 50,000 രൂപയാണ് നഷ്ടപ്പെട്ടത്. എടിഎം പിൻ നമ്പറോ, വൺ ടൈം പാസ്‌വേർഡും (ഒടിപി) നൽകാത്തതിനാൽ തട്ടിപ്പ് ഒന്നുമായിരിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു യുവതി. പിന്നീട് പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടർന്നു ഗുരുവായൂർ പോലീസിനു പരാതി നൽകി.

തൃശ്ശൂർ സിറ്റി പോലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രമുഖ ഓൺലൈൻ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്‌സൈറ്റുകൾ വഴിയാണ് തട്ടിപ്പു നടത്തിയതെന്ന് ഇതോടെ തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലെ പരസ്യചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താൽക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. തുടർന്നു തിരഞ്ഞെടുത്ത വസ്തുക്കൾ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോൺ നമ്പർ, വിലാസം എന്നിവ കൈക്കലാക്കും. ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണിത്.

തട്ടിപ്പു സംഘങ്ങളുടെ പ്രവർത്തന രീതിയെ കുറിച്ച് തൃശ്ശൂർ പോലീസിന്റെ വാക്കുകളിങ്ങനെ:

സൈബർ തട്ടിപ്പുകാർ പ്രമുഖ ഓൺലൈൻ വിൽപ്പന വെബ്‌സൈറ്റുകളിലേതിനു സമാനമായ ദൃശ്യഭംഗിയോടെ താൽക്കാലിക വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നു. ഇത്തരം താൽക്കാലിക വെബ്‌സൈറ്റുകളിലൂടെ യഥാർത്ഥ വെബ്‌സൈറ്റിലേതെന്നു തോന്നിക്കുന്ന വിധത്തിൽ വമ്പൻ ഓഫറുകളും ഡിസ്‌കൌണ്ടുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താൽക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് പ്രവേശിക്കുന്നു. മൊബൈൽഫോൺ അല്ലെങ്കിൽ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ മൊബൈൽഫോൺ നമ്പർ, വിലാസം എന്നിവ കൈക്കലാക്കുന്നു.

തട്ടിപ്പുകാർ ഉപഭോക്താവിന്റെ മൊബൈൽഫോണിലേക്ക് അയച്ചുനൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉൽപ്പന്നം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ മൊബൈൽഫോണിലേക്ക് AnyDesk, Team Viewer പോലുള്ള ഷെയറിങ്ങ് ആപ്ലിക്കേഷനുകൾ വന്നുചേരുന്നു. ഇത്തരം ഷെയറിങ്ങ് ആപ്പുകൾ മൊബൈൽഫോണിൽ വന്നുചേർന്നാൽ (ഇൻസ്റ്റാൾ ആയാൽ) നമ്മുടെ അനുമതിയില്ലാതെ തന്നെ തട്ടിപ്പുകാർക്ക് മൊബൈൽഫോണിനെ വിദൂരതയിൽ നിന്നും നിയന്ത്രിക്കാനാകും. കൂടാതെ മൊബൈൽഫോണിൽ ലഭിക്കുന്ന സന്ദേശങ്ങളും, നിർദ്ദേശങ്ങളും അവർക്ക് കാണാനും ഉപയോഗിക്കാനുമാകും. (കമ്പ്യൂട്ടർ ഭാഷയിൽ ഇത്തരം തട്ടിപ്പുരീതികൾ Phishing ഫിഷിങ്ങ് എന്നറിയപ്പെടുന്നു). ഇതോടെ നമ്മുടെ ഫോണിൽ ലഭിക്കുന്ന ഒടിപി സന്ദേശങ്ങൾ അവർ വായിച്ചെടുക്കുകയും, ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇത് ഉപയുക്തമാക്കുകയും ചെയ്യും.

ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പണം നഷ്ടമായ ബിടെക് ബിരുദധാരിയായ യുവതിയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും സൈബർ കുറ്റവാളികൾ പണം തട്ടിയെടുത്ത രീതിയെപ്പറ്റി സൈബർ സെൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്തു. കൃത്യസമയത്ത് പരാതിക്കാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതുമൂലം, സൈബർകുറ്റവാളി ഉപയോഗിച്ച ബാങ്ക് എക്കൌണ്ട് കണ്ടെത്താനായി. ഇത്തരത്തിൽ എക്കൌണ്ടിൽ എത്തിച്ചേർന്ന പണം കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്തതാണെന്ന് സിറ്റി കമ്മീഷണർ ബാങ്കിനെ അറിയിക്കുകയും പണം തടഞ്ഞുവെക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അതുമൂലം പണം നഷ്ടപ്പെട്ടയാൾക്ക് തിരിച്ചു ലഭിച്ചിട്ടുള്ളതാണ്.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:

പ്രമുഖ വിൽപ്പന സൈറ്റുകൾക്കു സമാനമായ പേരും ദൃശ്യങ്ങളുമടങ്ങിയ വ്യാജ വിൽപ്പന സൈറ്റുകളെക്കുറിച്ച് ബോധവാൻമാരുക. ഇത്തരം സൈറ്റുകളിലേക്ക് പ്രവേശിക്കാതിരിക്കുക. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്കുചെയ്യാതെ വെബ് വിലാസം വെബ് ബ്രൌസറിൽ നേരിട്ട് ടൈപ്പ് ചെയ്യുക. തട്ടിപ്പ് വെബ്‌സൈറ്റുകളുടെ പേരുകളിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ സൂക്ഷിച്ചു നോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം. സമൂഹമാധ്യമങ്ങളിൽ കാണുന്ന അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ സൈബർ കുറ്റവാളികൾ മുൻകൂട്ടി നിശ്ചയിച്ച ഉറവിടങ്ങളിലേക്ക് ഉപഭോക്താവിനെ കൊണ്ടുചെന്നെത്തിക്കുകയും അതുവഴി പണം, ഡാറ്റ മുതലായവ നഷ്ടമാകുകയും ചെയ്യും.

മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഒരിക്കലും ഷെയറിങ്ങ് ആപ്ലിക്കേഷനുകൾ ഫോണുകളിലോ, കമ്പ്യൂട്ടറുകളിലോ ഇൻസ്റ്റാൾ ചെയ്യരുത്. വിശ്വസനീയമായ ഓൺലൈൻ വിൽപ്പന സൈറ്റുകളിൽ നിന്നു മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക.

എന്താണ് ഫിഷിങ്ങ് (phishing) ?
ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഹാക്കർമാർ ഏതെങ്കിലും ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് ഒരു വ്യാജ ഒരു വെബ് പേജ് നിർമ്മിക്കുന്നു. യഥാർത്ഥം എന്ന് തോന്നിക്കുന്ന അത്തരം വെബ്‌സൈറ്റിൽ ഇരയാകുന്ന വ്യക്തി അയാളുടെ വിവരങ്ങൾ അറിഞ്ഞോ അറിയാതെയോ നൽകുന്നു. ഇതിൽ നൽകുന്ന പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും മോഷ്ടിക്കുന്നു.

Tags: cyber policeKeralathrissur

Related Posts

dr. thomas isaac
Kerala News

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡും സ്വന്തമാക്കി; 3.18 മണിക്കൂർ നീണ്ട പ്രസംഗവുമായി ധനമന്ത്രി തോമസ് ഐസക്ക്

January 15, 2021
8
KSDP
Kerala News

കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഉടൻ; കെഎസ്ഡിപിക്ക് 150 കോടി; ആറിനം മരുന്നുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും

January 15, 2021
8
tourism
Kerala News

കോവിഡ് തകർത്ത ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വ്; വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും; ശമ്പളത്തിനായി കെടിഡിസിക്ക് 35 കോടി

January 15, 2021
6
isaac
Kerala News

ധനകാര്യ കമ്മീഷൻ ഡെമോക്ലിസിന്റെ വാൾ പോലെ; കിഫ്ബിയെ തകർക്കാനാണ് സിഎജി ശ്രമം; എന്നാൽ ഒന്നും നടക്കാൻ പോകുന്നില്ല; 15000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും: ധനമന്ത്രി

January 15, 2021
9
thomas
Kerala News

പതിവ് തെറ്റാതെ കവിത ചൊല്ലി ആരംഭം; ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം; ക്ഷേമ പെൻഷൻ 1600ആയി ഉയർത്തി; എട്ട് ലക്ഷം തൊഴിലവസരങ്ങൾ; തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികം; ജനകീയ പ്രഖ്യാപനത്തോടെ തുടക്കം

January 15, 2021
22
thomas isaac1
Kerala News

എന്തെങ്കിലും കാട്ടിക്കൂട്ടി ബജറ്റ് അവതരിപ്പിക്കൽ അല്ലിത്; അടുത്ത അഞ്ചുവർഷം മുന്നിൽ കണ്ടുള്ള ഭാവി ബജറ്റ്; കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ ബജറ്റിൽ: തോമസ് ഐസക്

January 15, 2021
9
Load More
Next Post
അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് 19

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് 19

ഖത്തര്‍ ലോകകപ്പിന് കിക്കോഫ് 2022 നവംബര്‍ 21ന്

ഖത്തര്‍ ലോകകപ്പിന് കിക്കോഫ് 2022 നവംബര്‍ 21ന്

സംസ്ഥാനത്തെ 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി ഉയര്‍ന്നു

സംസ്ഥാനത്തെ 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി ഉയര്‍ന്നു

Discussion about this post

RECOMMENDED NEWS

shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

2 days ago
36k
Omar Lulu | bignewslive

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

3 days ago
22.5k
വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

3 days ago
8k
‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍

‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍

3 days ago
2.5k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In