ഗുരുവായൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ല കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11, 25 ഡിവിഷനുകള്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്, പുത്തന്‍ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 17, 07, 08 വാര്‍ഡുകള്‍, അരിമ്പൂരിലെ 5-ാം വാര്‍ഡ്, അതിരപ്പിളളിയിലെ 4-ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷന് എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായി തുടരും.
കുന്നംകുളം ഭാഗത്ത് സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചത്. കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 32 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 9 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 237 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 8 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14178 പേരില്‍ 13945 പേര് വീടുകളിലും 233 പേര് ആശുപത്രികളിലുമാണ്.
Discussion about this post