പത്തനംതിട്ട: ഉത്ര കൊലപാതക കേസില്‍ പ്രതിയായ സൂരജിന്റെ വെളിപ്പെടുത്തല്‍ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്. കൊലപാതകത്തില്‍ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണ് സൂരജിന്റെ കുറ്റസമ്മതം എന്ന് ഉത്രയുടെ സഹോദരന് ആരോപിച്ചു.
ഉത്രയെ കൊന്നത് താനാണെന്ന് ഭര്‍ത്താവ് സൂരജ് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉത്രയുടെ സഹോദരന്. അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജ് പരസ്യമായി കുറ്റം ഏറ്റുപറഞ്ഞത്.
സൂരജിനെ കൂടാതെ കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു. സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ടെന്നും എല്ലാം ദൈവത്തിനറിയാമെന്നും പാമ്പുപിടുത്തക്കാരന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി ലോകത്ത് ഒരു കുട്ടിക്കും സംഭവിക്കരുതെന്നും സുരേഷ് പറഞ്ഞു.
Discussion about this post