തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി താനല്ലെന്നും പക്ഷേ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്നും വ്യക്തമാക്കി ആരോപണവിധേയനായ ഫൈസല്‍ ഫരീദ്.
യുഎഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ല. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ എന്‍ഐഎ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പേരാണ് ഫൈസല്‍ ഫരീദിന്റേത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസല്‍ ഫരീദ് ആരാണെന്ന് വ്യക്തമല്ല.
Discussion about this post