തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്.
അമിതാഭ് ബച്ചനെയും മകന് അഭിഷേക് ബച്ചനെയും കോവിഡ് പോസിറ്റീവ് ആയി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തികഞ്ഞ സോഷ്യലിസ്റ്റായ കൊറോണ വൈറസിനെന്ത് അമിതാഭ് ബച്ചന് എന്ന് ഷിംന ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഷിംന ഇക്കാര്യം പറഞ്ഞത്.
വലിയ താമസമില്ലാതെ പ്രമുഖനാമങ്ങളിലേക്ക് കൊറോണ വാര്‍ത്തകളെ നമ്മളും പറിച്ച് വെക്കേണ്ടി വരും. കേരളത്തിലും എല്ലാവരുമിപ്പോള്‍ പുറത്താണല്ലോ, മുന്‍കരുതലുകള്‍ പടിക്ക് പുറത്തും. ഒന്നേ പറയാനുള്ളൂ, നമ്മള് ശ്രദ്ധിച്ചില്ലേല്‍ കൊറോണ നമ്മളെ ഒന്നടങ്കം തേച്ചൊട്ടിക്കുമെന്ന് ഷിംന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
അമിതാഭ് ബച്ചനെയും മകന് അഭിഷേക് ബച്ചനെയും കോവിഡ് പോസിറ്റീവ് ആയി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തികഞ്ഞ സോഷ്യലിസ്റ്റായ കൊറോണ വൈറസിനെന്ത് അമിതാഭ് ബച്ചന് !
വലിയ താമസമില്ലാതെ പ്രമുഖനാമങ്ങളിലേക്ക് കൊറോണ വാര്‍ത്തകളെ നമ്മളും പറിച്ച് വെക്കേണ്ടി വരും. കേരളത്തിലും എല്ലാവരുമിപ്പോള്‍ പുറത്താണല്ലോ, മുന്‍കരുതലുകള്‍ പടിക്ക് പുറത്തും
ഒന്നേ പറയാനുള്ളൂ, നമ്മള് ശ്രദ്ധിച്ചില്ലേല്‍ കൊറോണ നമ്മളെ ഒന്നടങ്കം തേച്ചൊട്ടിക്കും.
ഏറെ ജനസാന്ദ്രതയുള്ള, അതില്‍ തന്നെ പ്രതിരോധശേഷിക്കുറവുള്ളവരുടെ എണ്ണം അത്ര മേല്‍ കൂടുതലായ, തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം പരിധി വിട്ട് കൂടിയാല്‍ ഏറ്റെടുക്കാന്‍ മാത്രം ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്ത സംസ്ഥാനമാണ് നമ്മുടേത്.
എല്ലാം പിടി വിട്ട് പോവും. സൂക്ഷിച്ചാല്‍ പിന്നേം സൂക്ഷിക്കാന്‍ ആള് ബാക്കി കാണുകയും ചെയ്യും.
Dr. Shimna Azeez
Discussion about this post