മലപ്പുറം: കൊവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. താലൂക്ക് പൂര്‍ണമായി ഞായറാഴ്ച അടച്ചിടും. ഇന്നലെ രാത്രി മുതല്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയില്‍ പോലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്.
ഇന്നലെ മാത്രം 23 പേര്‍ക്കാണ് മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതില്‍ 21 പേര് പൊന്നാനിയിലാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പേര് ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Discussion about this post