തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലാം തീയതി വരെ ചീഫ് സെക്രട്ടറിക്കൊപ്പം വേങ്ങോട് സ്വദേശിയായ 40 കാരന് ജോലി ചെയ്തിരുന്നു.
അതേസമയം ഡ്രൈവര്‍ക്ക് യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നത്.
Discussion about this post