ചാവക്കാട്: ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ബ്ലാങ്ങാട് കടലിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചാവക്കാട്, ബ്ലാങ്ങാട് എന്നീ സമീപപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കുളിക്കാന്‍ ഇറങ്ങിയത്.
ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മറ്റ് രണ്ടുകുട്ടികളെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തി വരികയാണ്. സമീപപ്രദേശങ്ങളിലുള്ള കുട്ടികളായതിനാല്‍ ഇവര്‍ കടലിലേക്ക് പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല.
ഇവരെ കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചാവക്കാട് കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
Discussion about this post