കൊച്ചി; സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയിലും ക്വാറന്റൈന് ലംഘനം കൂടുന്നു. ക്വാറന്റൈന് ലംഘിച്ചതിന് ഇന്ന് 11 പേര്‍ക്കെതിരെ കേസ് എടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1269 പേര്‍ക്കെതിരെയും കേസെടുത്തു.
ഇന്ന് അറസ്റ്റിലായത് 1428 പേരാണ്. 409 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5671 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്ത്തക്കിലൂടെയാണ്.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 76, 53, 29
തിരുവനന്തപുരം റൂറല്‍ – 186, 189, 56
കൊല്ലം സിറ്റി – 69, 85, 39
കൊല്ലം റൂറല്‍ – 93, 97, 79
പത്തനംതിട്ട – 26, 39, 11
ആലപ്പുഴ- 91, 135, 10
കോട്ടയം – 36, 20, 1
ഇടുക്കി – 64, 32, 1
എറണാകുളം സിറ്റി – 151, 163, 20
എറണാകുളം റൂറല്‍ – 57, 45, 21
തൃശൂര്‍ സിറ്റി – 91, 160, 40
തൃശൂര്‍ റൂറല്‍ – 67, 95, 16
പാലക്കാട് – 81, 163, 26
മലപ്പുറം – 59, 69, 8
കോഴിക്കോട് സിറ്റി – 39, 39, 20
കോഴിക്കോട് റൂറല്‍ – 41, 0, 18
വയനാട് – 24, 8, 11
കണ്ണൂര്‍ – 8, 7, 0
കാസര്‍ഗോഡ് – 10, 29, 3
Discussion about this post