പാലക്കാട്: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. അതേസമയം ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 23 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളതും പാലക്കാടാണ്. 237 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
Discussion about this post