കോട്ടയം: കോട്ടയത്ത് ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ഇല്ല. പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് (39) മരിച്ചത്.
സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. ഫലത്തില്‍ നെഗറ്റീവ് ആണ്. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവശ നിലയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്കുന്ന വിശദീകരണം.
Discussion about this post