കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ യുവതിയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനില്‍നിന്നും വന്ന തൃശ്ശൂര്‍ സ്വദേശിനിയില്‍ നിന്നാണ് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 240 ഗ്രാം സ്വര്ണ്ണമാണ്കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
വസ്ത്രത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. കള്ളക്കടത്തിലെ പ്രധാനിയാണ് ഇവര്‍ എന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി തവണയാണ് ഇവര്‍ ഗള്‍ഫ് യാത്ര നടത്തിയിട്ടുള്ളത്.
Discussion about this post