കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നും സ്വര്‍ണ്ണം പിടികൂടി. റാസല്‍ഖൈമയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന കണ്ണൂര്‍ സ്വദേശി ജിതിനാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു. ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ നാല് പേരെയാണ് ഇന്നലെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ യാത്രക്കാരനില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവും ദുബായിയില്‍ നിന്ന് വന്ന ഫ്ളൈ ദുബായ് വിമാനത്തിലെ മൂന്ന് യാത്രക്കാരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
Discussion about this post