തൊടുപുഴ: കുറിയര്‍ സര്‍വീസ് ഉടമയും മുന്‍ ഡ്രൈവറും തമ്മില്‍ സംഘര്‍ഷം. ഇരുവരും പരസ്പരം കടിച്ചു മുറിച്ചു. ആക്രമണില്‍ ഡ്രൈവറുടെ ചെവി അറ്റുപോയി, അതേസമയം, ഉടമയുടെ ചെവിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.
ഇടതുചെവിയുടെ ഒരുഭാഗം അറ്റുപോയനിലയിലാണ് പുതുപ്പെരിയാരം ചാഴിപ്പാറയില്‍ ബേസിലി(30)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊടുപുഴ ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അതുല്യ കുറിയര്‍ സര്‍വീസ് ഉടമ വെങ്ങല്ലൂര്‍ പാറയില്‍ അനില്‍കുമാറും (48) ചെവിക്ക് കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തുന്ന കുറിയറുകള്‍ മുമ്പ് ബേസിലാണ് വിതരണം ചെയ്തിരുന്നത്. ഓഫീസിലേക്ക് വിളിച്ചുവരുത്തി അനില്‍കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബേസില്‍ പറയുന്നു. സാമ്പത്തിക പ്രശ്നത്തിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നാണ് അനില്‍കുമാറും ആരോപിച്ചു.
Discussion about this post