തിരുവനന്തപുരം: നടന് ശ്രീനിവാസനെതിരെ വനിതാകമ്മീഷന് കേസെടുത്തു. അംഗന്‍വാടി ടീച്ചര്മാര് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. അംഗന്‍വാടി ടീച്ചര്മാര് വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന് അപമാനിച്ചെന്നാണ് പരാതി.
വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമര്‍ശമാണെന്ന് ഷാഹിദാ കമാല്‍ പറഞ്ഞത്. ശ്രീനിവാസന് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
‘ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. എന്നാല്‍ ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ’ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രീനിവാസന് പറഞ്ഞത്.
Discussion about this post