കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ കാണാതായത്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് ശരീരം വലിച്ചുകൊണ്ടുപോയ അടയാളം തിരിച്ചറിഞ്ഞത്.
ഇതേതുടര്‍ന്ന് ഉള്‍വനത്തില്‍ നടത്തിയ തെരച്ചിലാണ് ചെതലയം ഫോറസ്റ്റ് റേഞ്ചിലുള്പ്പെടുന്ന പുല്‍പ്പള്ളി കാര്യംപാതിയ്ക്കടുത്ത് വെച്ച് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post