തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ മാത്രമല്ല വന്ദേ ഭാരത് വിമാനത്തില്‍ വരുന്നവരും കൊവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ഇപി ജയരാജന്. വിമാനത്തില്‍ വരുന്നവര്‍ പലരും രോഗബാധിതരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് വന്ദേ ഭാരത് വിമാനത്തില്‍ വരുന്നവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞത്. അതേസമയം രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തിന്റെ ആവശ്യം പരിഗണിച്ച് സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. അടുത്ത ശനിയാഴ്ച മുതല്‍ എത്തുന്നവര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളൂ.
Discussion about this post