തൃശ്ശൂര്‍: നിര്‍ധനരായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോര്പറേഷന് 500 ടി വി സെറ്റുകള്‍ നല്‍കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. ബീവറേജസ് കോര്‍പറേഷന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് ടി.വിസെറ്റുകള് നല്‍കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി എല്ലാവര്ക്കും ഇതിനാവശ്യമായ സംവിധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്തുണയായാണ് ബിവറേജസ് കോര്പറേഷന് സിഎസ് ആര് ഫണ്ടുപയോഗിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 500 ടി.വി. സെറ്റുകള്‍ നല്‍കുന്നത്.
ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത 2, 61, 784 കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു. നിലവില്‍ നിരവധി സംഘടനകളും വ്യക്തികളും നിര്‍ധനരായ കുട്ടികള്‍ക്ക് ടിവി നല്‍കുന്നുണ്ട്. ഡിവൈഎഫ്ഐ ടിവി ചലഞ്ചുമായും ഹൈബി ഈഡന് എംപി ടാബ്ലറ്റ് ചലഞ്ചുമായും രംഗത്തുണ്ട്.
Discussion about this post