പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക

മലപ്പുറം: നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാ സംഘത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. കഴിഞ്ഞ മാസം 22നാണ് പൃഥ്വിരാജും സംഘത്തിനും ഒപ്പം ഇയാള്‍ കൊച്ചിയിലെത്തിയത്.

‘ആടുജീവിതം’ സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം ജോര്‍ദാനില്‍ പോയത്’. പൃഥ്വിരാജും സംഘവും തിരിച്ചെത്തിയ വിമാനത്തിലാണ് ഇദ്ദേഹവും മടങ്ങിയെത്തിയത്. ആദ്യം എടപ്പാള്‍ കൊവിഡ് കെയര്‍ സെന്ററിലും പിന്നീട് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല് കോളജാശുപത്രിയിലേക്ക് മാറ്റി.

അതെസമയം ക്വാറന്റീനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. നെഗറ്റീവായിരുന്നു ഫലം.’ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ നടന് 12 ദിവസത്തോളമായി ക്വാറന്റീനിലാണ്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങുകയുള്ളൂവെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു.

Exit mobile version