പരവൂര്‍(കൊല്ലം): ഭാര്യയുമായി വഴക്കിടുന്നതിനിടെ സമാധാനിപ്പിക്കാന്‍ എത്തിയ ഭാര്യ മാതാവിന്റെ പല്ല് അടിച്ച് കൊഴിച്ച് മരുമകന്. ആറ് പല്ലുകളാണ് മരുമകന് അടിച്ച് കൊഴിച്ചത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് മരുമകന് തിരുവല്ല സ്വദേശി സുബിന് (30) കഴിഞ്ഞദിവസം അടിച്ചത്.
സംഭവത്തില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു.
Discussion about this post