വണ്ടൂര്‍: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വണ്ടൂര്‍ അമ്പലപ്പടി ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം.
ശനിയാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ സബ് സ്റ്റേഷന് റോഡിലാണ് സംഭവം. ശാന്തി നഗറില്‍ നിന്നും വള്ളുവമ്പ്രം വഴി വണ്ടൂരിലേക്ക് വരികയായിരുന്ന ഫോര്‍ഡ് ഇക്കോസ്ഫോര്ട്ട് വാഹനത്തിനാണ് തീ പിടിച്ചത്.
എതിര്‍ദിശയില്‍ നിന്നും ബൈക്ക് യാത്രക്കാരാണ് കാറില്‍ തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ കാറോടിക്കുകയായിരുന്ന മോയിക്കല്‍ ജിന്‍ഷാദിന് അപായസൂചന നല്‍കുകയായിരുന്നു. ഉടനെ തന്നെ കാര്‍ നിര്‍ത്തി ജിന്‍ഷാദ് പുറത്തിറങ്ങിയതോടെ ദുരന്തം ഒഴിവായി.
വണ്ടൂര്‍ പോലീസും തിരുവാലിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. എന്നാല്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post