കൊച്ചി: കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക വാര്‍ത്തകള്‍ കേട്ടതിന്റെ ഞെട്ടല്‍ ഇനിയും കേരളക്കരയെ വിട്ടുമാറിയിട്ടില്ല. സ്വത്തും പണവും മോഹിച്ച് ഭര്‍ത്താവ് യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന വാര്‍ത്ത മലയാളികളെ ഒന്നടങ്കം നടുക്കി. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം.
ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യന് ഇല്ലായിരുന്നോ എന്ന് ഷിയാസ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഷിയാസിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.
ഉത്ര എന്ന പെണ്‍കുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു. അത് കൊണ്ട് തന്നെ 98 പവന് നല്കി ആയിരുന്നു കല്യാണം നടത്തിയത്. പക്ഷെ ഉത്രയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് ചില ന്യൂസില്‍ വായിച്ചത് ഓര്‍മ്മ ഉണ്ടെന്നും അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ലെന്നും ഷിയാസ് പറയുന്നു.
സ്ത്രീ ആരുടെയും ബാധ്യതയല്ല, സ്ത്രീയാണ് എന്നും ധനം, പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും. ചരിത്രം അങ്ങനെയാണ് ഇന്നും, ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്നും കുറ്റമാണെന്നും ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഉത്തര എന്ന പെണ്‍കുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു അത് കൊണ്ട് തന്നെ 98 പവന് നല്കി ആയിരുന്നു കല്യാണം നടത്തിയത് … പക്ഷെ ഉത്തരയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് ചില ന്യൂസില്‍ വായിച്ചത് ഓര്‍മ്മ ഉണ്ട് … അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ല …. ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യന് ഇല്ലായിരുന്നോ ? …
സ്ത്രീ ആരുടെയും ബാധ്യതയല്ല … സ്ത്രീയാണ് എന്നും ധനം ?? … പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും !… ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക … സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ് … സ്വയം തിരിച്ചറിയുക
Nb : ചില ആളുകള്‍ ഉണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം അവരുടെ രീതിയില്‍ വളച്ചൊടിച്ചു ചിന്തിക്കുന്നവര്‍ … ഞാന്‍ എന്ത് പറയുന്നു എന്നതിന് മാത്രമാണ് ഞാന്‍ ഉത്തരവാദി ..നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നം അല്ല ?? നന്ദി
Discussion about this post