കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി. ജില്ലയില്‍ മീന്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തുകള്‍ അടച്ചത്. വടകര താലൂക്കില്‍ ഉള്‍പ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തിലെ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച മീന്കച്ചവടക്കാരന് ആറു പഞ്ചായത്തുകളിലെ പല വ്യക്തികളുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളാണ് അടച്ചുപൂട്ടിയത്.
ഈ പ്രദേശങ്ങള്‍ അതിതീവ്ര സോണാക്കി കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചു. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമാണ് കണ്ടെയ്ന്മെന്റ് സോണാക്കിയത്.
കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കൊറോണ ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. തിരുവല്ല സ്വദേശിയാണ് മരിച്ചത്.
Discussion about this post