മിന്നല്‍ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് നശിപ്പിച്ചതില്‍ സിനിമാ മേഖലയില്‍ നിന്ന് വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. ചിത്രത്തിലെ നായകന് ടൊവീനോ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഷെയയര്‍ ചെയ്തുകൊണ്ടാണ് ദുല്‍ഖര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ചിലര്‍ക്ക് മനസ്സിലാകില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ‘കേട്ടപ്പോള്‍ ദുഖം തോന്നി ടൊവീ, ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ഇതുപോലൊരു കെട്ടിടം ഉണ്ടാക്കാനുള്ള ചെലവിനെക്കുറിച്ചൊന്നും മനസ്സിലാകുകയില്ല. താങ്കള്‍ക്കും സോഫിയാ മാമിനും (നിര്‍മാതാവ് സോഫിയ പോള്‍) മറ്റു ടീമംഗങ്ങള്‍ക്കും ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു.’- ദുല്‍ഖര്‍ കുറിച്ചു.
ശിവക്ഷേത്രത്തിനു സമീപമായി ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയില്‍ നിര്‍മിച്ച സെറ്റാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ (എഎച്ച്പി) യുവജന വിഭാഗമായ രാഷ്ട്രീയ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിനിമാമേഖലയില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. സംഭവത്തില്‍ രാഷ്ട്രീയ ബജ്റംഗ് ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍,കാലടി സ്വദേശി രാഹുല്‍(18)എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
Discussion about this post