തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.
ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്കയിടരുത്. ഇത് തീരുമാനവും ആഹ്വാനവുമാണ്. ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്നും കെപി ശശികല പറഞ്ഞു. ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടക്കല്‍ ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികല.
ശബരിമലയിലെ ദുരിതങ്ങള്‍ക്കിടയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് പണിയെടുക്കുന്ന പാവപ്പെട്ട പോലീസുകാര്‍ക്ക് ഡിജിപി ഇനിയും ഗുഡ് സര്‍വീസ് എന്‍ട്രി നല്കുമെങ്കില് വീണ്ടും ശബരിമലയ്ക്കു പോകും. പെന്ഷന് പറ്റിയ തന്നെക്കൊണ്ട് ഇത്രയുമൊക്കെയേ പറ്റുമെന്നും ശശികല പറഞ്ഞു.
ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ് ശബരിമല നട വരവ് കുറയ്ക്കുകയെന്നത് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനും പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്ക ഇടരുതെന്നായിരുന്നു ശോഭാ സുരേന്ദ്രന് കണ്ണൂരില്‍ ആവശ്യപ്പെട്ടത്.
Discussion about this post