തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയ്ക്ക് 4 ഏക്കര്‍ 12 സെന്റ് സ്ഥലം സര്‍ക്കാരിന് കൈമാറുമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതാണ് ഇക്കാര്യം.
കൊറോണയെ നേരിടുന്നതിനുള്ള ഭാഗമായി ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) ചെയര്‍മാനായ പിഎം ഫൗണ്ടേഷന് ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. വെന്റിലേറ്ററുകള്‍, ഐസിയു ലാബ് ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും വിതരണത്തിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്റെ 2000 പിപിഇ കിറ്റുകള്‍ മനേജിങ്ങ് ട്രെസ്റ്റി ടികെഎ നായര്‍ കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post