തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായ ഇകെ നായനാരെ അനുസ്മരിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നുവെന്നും എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഇകെ നായനാരെ അനുസ്മരിച്ചത്. ”ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്”- എന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു വീഡിയോയും സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന ഫോണിന് പരിപാടിയുടെ വീഡിയോ പങ്കുവച്ചാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ബിജെപി എംപിയായ സുരേഷ് ഗോപിയുടെ കമ്മ്യൂണിസ്റ്റ് നേതാവായ ഇകെ നായനാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ഇരു പാര്‍ട്ടിയിലെയും അണികള്‍.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.
സഖാവ് E.K Nayanar
Discussion about this post