തിരുവനന്തപുരം: അപേക്ഷ നല്കിയാല് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പലര്‍ക്കും ലഭ്യമാകാത്ത സാഹചര്യത്തിലാണ് റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് അപേക്ഷിച്ച് 24 മണിക്കൂറിനകം കാര്‍ഡ് ലഭിക്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ സെന്ററില്‍ അപേക്ഷ നല്‍കണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കില്‍ സത്യവാങ്മൂലം എഴുതിവാങ്ങി താല്‍ക്കാലിക കാര്‍ഡ് നല്‍കും. എന്നാല്‍ തെറ്റായ സത്യവാങ്മൂലം നല്കിയാല് ശിക്ഷ നടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും.
അതെസമയം സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമൂലം റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും അടിസ്ഥാനമാക്കി സൗജന്യ റേഷന്‍ നല്‍കിയിരുന്നു. 34059 പേര് ആണ് പ്രസ്തുത ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post