കൊവിഡ് എന്ന മഹാമാരിയില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ചെറുതും വലുതുമായി സംഭാവനകളും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒഴുകിയെത്തുകയാണ്. ഇതിനിടയില്‍ താരമാവുകയാണ് ദ്രുപത് എന്ന എല്‍കെജി വിദ്യാര്‍ത്ഥി.
സ്റ്റഡി ടേബിള്‍ വാങ്ങിക്കാന്‍ കരുതിവെച്ചിരുന്ന തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്. തലശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ബിനു മോഹനെയാണ് ദ്രുപത് പണം ഏല്‍പ്പിച്ചത്. എരഞ്ഞോളി നവാസ് എല്‍പി സ്കൂളിലെ യുകെജി വിദ്യര്‍ത്ഥിയാണ് ദ്രുപത്.
തന്റെ അടുത്തുവന്ന കുട്ടിയോട് ബിനു മോഹന്‍ കാര്യങ്ങള്‍ തിരക്കുമ്പോള്‍ സ്റ്റഡി ടേബിള്‍ വാങ്ങിക്കാന്‍ സൂക്ഷിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതെന്ന് ദ്രുപത് പറയുന്നു.
Discussion about this post