മലപ്പുറം: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ നമസ്കാരം നടത്തിയതിന് പരപ്പനങ്ങാടിയില്‍ ഏഴ് പേരെ പോലീസ് പിടികൂടി. തറാവീഹ് നമസ്കാരം നടത്തിയ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.
ചെട്ടിപ്പടിയിലെ ഹെല്‍ത്ത് സെന്ററിന് സമീപമുള്ള പള്ളിയിലാണ് നമസ്കാരം നടന്നത്. ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പള്ളിയില്‍ പോലീസ് എത്തിയതോടെ ഇവര്‍ ഇറങ്ങിയോടിയെങ്കിലും പോലീസ് ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഏഴുപേര്‍ക്കുമെതിരെ കേസെടുത്തതിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്നാണ് പരപ്പനങ്ങാടി പോലീസ് അറിയിച്ചത്.
Discussion about this post