തിരുവനന്തപുരം: കൊറോണ വൈറസിന്റെ സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡെലിവറി ബോയ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് റാന്‍ഡം ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് 19 വൈറസിന്റെ മൂന്നാംഘട്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍, ഭീഷണി ഒഴിവായിട്ടില്ല. ഭീഷണി നിലനില്ക്കുകയും തുടരുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post