തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെഎം ഷാജി എംഎല്‍എയ്ക്കെതിരെ എഎന്‍ ഷംസീര്‍. കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ച പുതിയ വൈറസാണ് കെഎം ഷാജിയെന്ന് ഷംസീര്‍ വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു എഎന്‍ ഷംസീര്‍ കെഎം ഷാജിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
മെഡിക്കല്‍ സയന്‍സ് പറയുന്നത് കൊറോണയ്ക്ക് മ്യൂട്ടേഷന് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. അതിന്റെ ഭാഗാമായാണ് ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ കൊറോണയ്ക്ക് മ്യൂട്ടേഷന് സംഭവിച്ച പുതിയ രൂപമാണ് കെഎം ഷാജി. – എന്നാണ് എംഎന്‍ ഷംസീര്‍ വിമര്‍ശിച്ചത്.
അത്തരം മനസ്സുള്ളവര്‍ക്ക് മാത്രമേ മുഖ്യമന്ത്രിക്കും ദുരിതാശ്വാസഫണ്ടിനും എതിരെ ഇങ്ങനെ പറയാന്‍ കഴിയൂ, കെഎം ഷാജിക്കെതിരെ പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കരുതുന്നതായും ഷംസീര്‍ പറഞ്ഞു.
എഎന്‍ ഷംസീര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.
‘കെഎം ഷാജിയെ എംഎല്‍എ എന്നുവിളിക്കാന്‍ പറ്റില്ല. കാരണം വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ‘എല്ല്’ നേരത്തെ സുപ്രീം കോടതി കൊണ്ടുപോയതാണ്. ഇപ്പോള്‍ രണ്ടക്ഷരം മാത്രമേ ശേഷിക്കുന്നുള്ളൂ. 2021-ലെ തിരഞ്ഞെടുപ്പോടുകൂടി ആ രണ്ടക്ഷരം കൂടി ജനങ്ങള്‍ എടുത്തുമാറ്റും.
ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തലശ്ശേരി കൂത്തുപറമ്പ് മേഖലയിലെ എംഎല്‍എ ആണ് ഞാന്‍. ഓരോ ദിവസവും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നു. മെഡിക്കല്‍ സയന്‍സ് പറയുന്നത് കൊറോണയ്ക്ക് മ്യൂട്ടേഷന് സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. അതിന്റെ ഭാഗാമായാണ് ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ കൊറോണയ്ക്ക് മ്യൂട്ടേഷന് സംഭവിച്ച പുതിയ രൂപമാണ് കെഎം ഷാജി. അത്തരം മനസ്സുള്ളവര്‍ക്ക് മാത്രമേ മുഖ്യമന്ത്രിക്കും ദുരിതാശ്വാസഫണ്ടിനും എതിരെ ഇങ്ങനെ പറയാന്‍ കഴിയൂ, കെഎം ഷാജിക്കെതിരെ പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കരുതുന്നതായും ഷംസീര്‍ പറഞ്ഞു.’
Discussion about this post