തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരില്‍ 264 പേര് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പര്‍ക്കം മൂലം സംസ്ഥാനത്ത് രോഗബാധ ഉണ്ടായത്114 പേര്‍ക്കാണ്. എട്ട് വിദേശികള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മലപ്പുറം 21, പാലക്കാട് 8, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശ്ശൂര്‍ 13, വയനാട് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതെസമയം സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനമാണ്. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 7 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലമാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി.
കാസര്‍കോട് 4 പേര്‍ക്കും, കോഴിക്കോട് 2 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 218 ആയി വര്‍ധിച്ചു. നിലവില്‍ 167 പേര് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 96942 പേര് വീടുകളിലും, 522 പേര് ആശുപത്രിയിലുമാണ്. 86 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 16002 നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post