ചെന്നിത്തലക്ക് എട്ടിന്റെ പണി തിരിച്ചു കൊടുത്ത് പിവി അൻവർ; കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നത് അമേരിക്കന്‍ സെര്‍വര്‍, മെമ്പര്‍ഷിപ്പിനായി നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ എല്ലാം സ്വകാര്യ കമ്പനിയുടെ കൈകളിൽ,തെളിവുകൾ പുറത്ത് വിട്ട് എംഎല്‍എ

തിരുവനന്തപുരം: എഐസിസി വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പിനായ് നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് എംഎല്‍എ പിവി അന്‍വര്‍. എഐസിസി വെബ്സൈറ്റ് ഉപയോഗിക്കുന്നത് അമേരിക്കന്‍ കമ്പനിയുടെ യു.എസ്സിലുള്ള സെര്‍വറാണെന്നും പിവി അന്‍വര്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി. യാതൊരു ഉറപ്പുമില്ലാത്ത വിധം ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍’പുതിയ ചെന്നിത്തല തിയറി’പ്രകാരം ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യില്‍ എത്തിയിട്ടുണ്ടെന്നും എത്ര അപകടമാണിതെന്നും പിവി അന്‍വര്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വ്യക്തിയുടെ പേര്,വയസ്,അഡ്രസ്,മൊബൈല്‍ നമ്പര്‍,മെയില്‍ ഐ.ഡി,മറ്റ് അത്യാവശ്യ വിവരങ്ങള്‍ എന്നിവ എന്റര്‍ ചെയ്ത് വേണം മെമ്പര്‍ഷിപ്പ് സ്വന്തമാക്കേണ്ടത്. ഒപ്പം ഫോട്ടോയും ഇലക്ഷന്‍ ഐ.ഡി കാര്‍ഡും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

അങ്ങനെ ഒരു ശരാശരി ഇന്ത്യാക്കാരന്റെ ഒട്ടുമിക്ക വിവരങ്ങളും അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ കമ്പനിയുടെ സെര്‍വറില്‍ എത്തി ചേരുമെന്ന് പിവി അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. ‘നിങ്ങള്‍ വെറുതേ എന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഒന്ന് സന്ദര്‍ശിക്കണം.ആദ്യമേ തന്നെ കുക്കീസ് അക്‌സെപ്റ്റ് ചെയ്യേണ്ടി വരുമെ’ന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു,അതിനനുസരിച്ച് ഏതൊക്കെ തരത്തിലുള്ള പരസ്യങ്ങള്‍ നമ്മള്‍ക്ക് എത്തിക്കണം എന്നതുള്‍പ്പെടെ നമ്മളെ കുറിച്ചുള്ള ഏകദേശ ധാരണകള്‍ നമ്മുടെ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ആയിരിക്കുന്ന ഈ കുക്കി ഫയലുകള്‍ വഴി സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് ലഭിക്കുമെന്നും അത് തന്നെ ഒരു സ്വകാര്യതയുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാലയളവിനുള്ളില്‍ ലക്ഷക്കണക്കിന് വ്യക്തികള്‍ കോണ്‍ഗ്രസ് വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അംഗത്വം എടുത്തിട്ടുണ്ടാവണം.അതില്‍ തന്നെ ആയിരക്കണക്കിന് മലയാളികളും ഉണ്ടാവാം.യാതൊരു ഉറപ്പുമില്ലാത്ത വിധം നിങ്ങളുടെ വ്യക്തി വിവരങ്ങള്‍’പുതിയ ചെന്നിത്തല തിയറി’പ്രകാരം ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യില്‍ എത്തിയിട്ടുണ്ട്. എത്ര അപകടമാണിതെന്നും പിവി അന്‍വര്‍ എംഎല്‍എ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ.ഐ.സി.സി വെബ്സൈറ്റ്
ഉപയോഗിക്കുന്നത് അമേരിക്കന്‍ കമ്പനിയുടെ യു.എസ്സിലുള്ള സെര്‍വര്‍;ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പിനായ് നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല

ആദ്യത്തെ സ്‌ക്രീന്‍ ഷോട്ട് ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെ സെര്‍വര്‍ ഡീറ്റെയില്‍സാണ്.സെര്‍വര്‍ സ്ഥിതി ചെയ്യുന്നത് അങ്ങ് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌ക്കോയിലാണ്.സര്‍വ്വീസ്
പ്രൊവൈഡര്‍’ക്ലൗഡ്ഫ്‌ലെയര്‍ ഇന്‍കോര്‍പ്പറേറ്റഡ്’എന്ന അമേരിക്കന്‍ കമ്പനി(രണ്ടാമത്തെ സ്‌ക്രീന്‍ ഷോട്ട്).അമേരിക്കന്‍ സ്വദേശിയായ മാത്യു പ്രിന്‍സാണ് സി.ഇ.ഒ.

നിങ്ങള്‍ വെറുതേ https://www.inc.in എന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഒന്ന് സന്ദര്‍ശിക്കണം.ആദ്യമേ തന്നെ കുക്കീസ് അക്‌സെപ്റ്റ് ചെയ്യേണ്ടി വരും.നമ്മള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു,അതിനനുസരിച്ച് ഏതൊക്കെ തരത്തിലുള്ള പരസ്യങ്ങള്‍ നമ്മള്‍ക്ക് എത്തിക്കണം എന്നതുള്‍പ്പെടെ നമ്മളെ കുറിച്ചുള്ള ഏകദേശ ധാരണകള്‍ നമ്മുടെ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ആയിരിക്കുന്ന ഈ കുക്കി ഫയലുകള്‍ വഴി സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് ലഭിക്കും.അത് തന്നെ ഒരു സ്വകാര്യതയുടെ ലംഘനമാണ്.
അക്‌സപ്റ്റ് ചെയ്യാം.ചെയ്യാതിരിക്കാം.
പക്ഷേ,ഓണ്‍ലൈനില്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് എടുക്കാന്‍ വന്നിരിക്കുന്നവര്‍ക്ക് കുക്കീസ് അക്‌സെപ്റ്റ് ചെയ്യാതെ തരമില്ലല്ലോ!

സ്പ്രിങ്ക്‌ലര്‍’ഡേറ്റ’കച്ചവടത്തിനായി ഉപയോഗിക്കും എങ്കില്‍ ക്ലൗഡ്ഫ്‌ലെയര്‍ ഉപയോഗിക്കില്ല എന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ?കാരണം ഇതും,സ്പ്രിങ്ക്‌ലറിനെ പോലെ ,അതേ മേഖലയിലുള്ള മറ്റൊരു അമേരിക്കന്‍ സ്വകാര്യ കമ്പനി തന്നെയല്ലേ!ഇക്കാലയളവിനുള്ളില്‍ ലക്ഷക്കണക്കിന് വ്യക്തികള്‍ കോണ്‍ഗ്രസ് വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അംഗത്വം എടുത്തിട്ടുണ്ടാവണം.അതില്‍ തന്നെ ആയിരക്കണക്കിന് മലയാളികളും ഉണ്ടാവാം.യാതൊരു ഉറപ്പുമില്ലാത്ത വിധം നിങ്ങളുടെ വ്യക്തി വിവരങ്ങള്‍’പുതിയ ചെന്നിത്തല തിയറി’പ്രകാരം ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യില്‍ എത്തിയിട്ടുണ്ട്.എത്ര അപകടമാണിത്!
ഇവ അവയവമാഫിയയിടെ കൈയ്യില്‍ എത്തില്ലേ?പിന്നെ എന്താകും സ്ഥിതി!
ആ ഡേറ്റ ഉപയോഗിച്ച്,സെര്‍വര്‍ വഴി അവര്‍ നിങ്ങളുടെ അവയവങ്ങള്‍ ചോര്‍ത്തില്ലേ

ക്ലൗഡ്ഫ്‌ലെയര്‍ കമ്പനി തന്നെ അവരുടെ
വെബ്സൈറ്റില്‍ വിശദമാക്കിയിരിക്കുന്ന ഒരു പ്രൈവസി സംവിധാനമുണ്ട്.DNSSEC.ഡിജിറ്റല്‍ സൈന്‍ ഉപയോഗിച്ചുള്ള ക്രിപ്‌റ്റോഗ്രഫി സുരക്ഷാ സംവിധാനമാണിത്.വെബ്സൈറ്റില്‍ നിന്ന് സെര്‍വറിലേക്ക് എത്തുന്ന വിവരങ്ങള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ വെബ്സൈറ്റ് ഉടമയ്ക്ക് സുരക്ഷിതമായി സൂക്ഷിക്കാനാകും.സെര്‍വര്‍ പ്രോവൈഡറുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തേണ്ടതുണ്ട്.
വ്യക്തമായി പറഞ്ഞാല്‍ ഡേറ്റയുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ഒരു കരാര്‍.ഇങ്ങനെ ഒരു സംവിധാനം ലഭ്യമായ സെര്‍വര്‍ രജിസ്ട്രി ഡീറ്റെയില്‍സ് പ്രകാരം ഉപയോഗപ്പെടുത്തിയിട്ടില്ല.അണ്‍ സൈന്‍ഡ് എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്.അതായത് യാതൊരു സുരക്ഷയുമില്ല.സെര്‍വര്‍ സര്‍വ്വീസ് നല്‍കുന്ന കമ്പനിക്കോ അവര്‍ക്ക് താല്‍പര്യമുള്ള തേര്‍ഡ് പാര്‍ട്ടിക്കോ,ഡേറ്റ ഒരു തടസ്സവുമില്ലാതെ ലഭിക്കും.

കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളോട് ഈ ചതി ചെയ്യാമോ?ഇതിന്റെ പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടാകുമോ?ഒന്നര ലക്ഷം ഡേറ്റയ്ക്ക് കോടികള്‍ കിട്ടുമെങ്കില്‍,ഈ വെബ്സൈറ്റിന്റെ മറവില്‍ കോണ്‍ഗ്രസ് എത്ര കോടികളുടെ അഴിമതി നടത്തിയിട്ടുണ്ടാകും!

വരൂ പ്രതിപക്ഷ നേതാവേ….
വരൂ കെ.പി.സി.സി.പ്രസിഡന്റേ….
വരൂ മാധ്യമങ്ങളേ….

നമ്മള്‍ക്ക് കോണ്‍ഗ്രസ് വെബ്സൈറ്റ് വഴിയുള്ള ഈ ഡേറ്റ കച്ചവടത്തേ കുറിച്ച് ചര്‍ച്ച ചെയ്യാം..
| PV Anvar |

Exit mobile version