ചെന്നൈ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന
കേരള പോലീസിനെ അഭിനന്ദിച്ച് നടന് കമല്ഹാസന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പോലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്ഹാസന് പ്രത്യേകം പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.
‘നിര്‍ഭയ’ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്ന് കമല്ഹാസന് പറയുന്നു.
അതേസമയം പോലീസിനെ പ്രത്യേകമായി അഭിനന്ദിച്ചതില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കമല്ഹാസന് നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ സിനിമയെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കമല്ഹാസന് എഴുതിയ കത്തില്‍ ബെഹ്റ കുറിച്ചു.
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലീസ് കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കമല്‍ഹാസന്റെ സന്ദേശം കേരള പോലീസിലെ ഓരോ അംഗത്തിനും ആത്മവിശ്വാസം പകരുന്നതാണെന്നും ബെഹ്റ കുറിച്ചു. ലോക്നാഥ് ബെഹ്റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
Police Department of Kerala’s Thank You Note for MNM party president Mr Kamal Haasan @ikamalhaasan @maiamofficial pic.twitter.com/3oPSdLJaIm
— Makkal Needhi Maiam | மக்கள் நீதி மய்யம் (@maiamofficial) April 12, 2020
Discussion about this post