തൃശ്ശൂര്‍: കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേളാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെന്ന് സംവിധായകന് പ്രിയദര്ശന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദര്ശന് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചത്. ‘ശൈലജ ടീച്ചര്‍ കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേളാണ്. ശൈലജ ടീച്ചര്‍ ഒരുപാടു പേര്‍ക്ക് പ്രചോദനമാണ്. നമ്മുടെ പൗരന്മാരെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്’ എന്നാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് 19 വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന് രംഗത്ത് എത്തിയത്
ചൈനയിലെ മന്ത്രി സഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇന്ന് ഈ ദുരഃവസ്ഥ വരില്ലായിരുന്നുവെന്നാണ് സംവിധായകന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തല്‍. സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം അറിഞ്ഞതിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ പത്താം തീയ്യതിയോടെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post